മനില: എൺപത്തഞ്ചുപേരുമായി ഫിലിപ്പൈൻസ് വ്യോമസേനയുടെ സൈനിക വിമാനം തകർന്നുവീണു. നാൽപ്പതുപേരെ രക്ഷപ്പെടുത്തിയെന്ന് സായുധ സേനാ മേധാവി സിറിലിറ്റോ സോബെജാന പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു അപകടം.
സി -130 എച്ച് ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേ കാണാതായതിനെത്തുടർന്ന് സുസുലുവിലെ പാറ്റികുളിൽ വിമാനം തകർന്നുവീഴുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.