mithali-raj

ലോക ക്രിക്കറ്റിലെ റൺവേട്ടയിലെ രാജാവ് സച്ചിൻ ടെൻഡുൽക്കറാണെങ്കിൽ റാണിപ്പട്ടം ഇനി മിഥാലി രാജിന് അവകാശപ്പെട്ടതാണ്. ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടി ടീമിനെ ആശ്വാസ വിജയത്തിലെത്തിച്ച മിഥാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ ക്രിക്കറ്റർ എന്ന റെക്കാഡ് ഷാർലെറ്റ് എഡ്വാർഡ്സിൽ നിന്ന് സ്വന്തമാക്കി.

10337

റൺസാണ് എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി മിഥാലി ഇതുവരെ നേടിയത്.

669 റൺസ് ടെസ്റ്റിൽ

7304 റൺസ് ഏകദിനത്തിൽ

2364 റൺസ് ട്വന്റി-20യിൽ

10273

റൺസാണ് ഷാർലറ്റ് എഡ്വാർഡ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിരുന്നത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും മിഥാലിയാണ്.

22 വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പൂർത്തിയാക്കിയ മിഥാലി ഏറ്റവും കൂടുതൽ കാലം കളിക്കളത്തിൽ തുടർന്ന വനിതാക്രിക്കറ്ററാണ്.

57

അർദ്ധസെഞ്ച്വറികളുടെ ഏകദിന റെക്കാഡിന് ഉടമ.

1999

ജൂൺ 26ന് അയർലാൻഡിന് എതിരെയായിരുന്നു അരങ്ങേറ്റമത്സരം.

38 വയസാണ് ഇപ്പോൾ.

ക്രിക്കറ്റ് എനിക്ക് മടുക്കുന്നില്ല. ഇനിയും ടീമിനുവേണ്ടി കളിക്കണമെന്നും വിജയങ്ങൾ നേടിക്കൊടുക്കണമെന്നും ആഗ്രഹമുണ്ട്.അടുത്ത വർഷത്തെ ലോകകപ്പിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

- മിഥാലി രാജ്