krishna-kumar

ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാരിന് അഭിനന്ദനവുമായി നടൻ കൃഷ്ണകുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

75 സീറ്റിൽ 67 ഉം ബിജെപിക്ക് കിട്ടിയിരിക്കുകയാണെന്നും, 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ ആണിതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.ഉത്തർപ്രദേശിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..1f697 റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ.. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു..

പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ ഇവിഎമ്മിന്റെ പേരിലും കരയാൻ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ ഒരായിരം നന്ദിയും..ജയ് ഹിന്ദ്