phd

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.എച്ച്.ഡി നേടിയ സംഗീത ഉണ്ണിത്താൻ. 'ശാസ്ത്രവിനിമയം മുഖ്യധാരാമാദ്ധ്യമങ്ങളിൽ' എന്ന വിഷയത്തിൽ മുൻ വൈസ്ചാൻസലർ ഡോ.ജെ.വി. വിളനിലത്തിന്റെയും കേരള സർവ്വകലാശാല കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗം അസി.പ്രൊഫസർ എം.എസ്. ഹരികുമാറിന്റെയും മേൽനോട്ടത്തിലായിരുന്നു ഗവേഷണം.

തിരുവനന്തപുരം കരുമം 'സുജാത'യിൽ കെ.ബി. ഉണ്ണിത്താന്റെയും പരേതയായ ഉഷ ബി. ഉണ്ണിത്താന്റെയും മകളാണ്. സി.പി. ശ്രീഹർഷൻ (കേരളകൗമുദി) ഭർത്താവാണ്. ടെക്നോപാർക്ക് ടൂൺസ് അനിമേഷനിൽ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ മാനേജരാണ്.