trisha

സൗത്ത് ഇന്ത്യൻ താരസുന്ദരിമാരിൽ ഇപ്പോഴും സിംഗിളായി തുടരുന്ന നടിയാണ് തൃഷ. എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകർ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നിൽക്കാറുണ്ട്. എന്നാൽ തനിക്കെതിരെ വരുന്ന ഗോസിപ്പുകൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്തിയിരിക്കുകയാണ് താരം . സമൂഹ മാദ്ധ്യമങ്ങളിൽ സജീവമല്ലാത്ത നടി പോസ്റ്റുകളും സ്റ്റോറികളും ഇടുന്നത് വിരളമാണ്. ഇപ്പോൾ പ്രത്യക്ഷപ്പെട്ട നടിയുടെ സ്റ്റോറി കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

'വൈകാരികമായി അടുപ്പമുള്ളതും നാല് കാലുകൾ ഉള്ളതുമായ ആൺ കുട്ടികളെ എനിക്ക് ഇഷ്ടമാണ്' എന്ന് പറഞ്ഞ് തന്റെ വളർത്ത് നായയുടെ ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്. ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന നായയും ഫോട്ടോയുടെ ആകർഷണമാണ്. തന്റെ വിവാഹത്തെ സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകൾക്കുള്ള തൃഷയുടെ മറുപടിയാണ് ഈ ഇൻസ്റ്റഗ്രാം സ്‌റ്റോറി എന്നാണ് ചിലരുടെ അഭിപ്രായം.ഇനി താരം വിവാഹം ചെയ്യില്ലേയെന്ന ആശങ്കകളും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.എസ് .എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിൽ വില്ലനായി എത്തിയ റാണാ ദഗുബതിയുമായി തൃഷ ദീർഘ കാല പ്രണയത്തിലായിരുന്നു. എന്നാൽ അത് പരാജയപ്പെട്ടതോടെ ഇനി വിവാഹം ചെയ്യില്ലെന്ന് തൃഷ പറഞ്ഞതായി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തുവെങ്കിലും ഇതുവരെയും അക്കാര്യത്തിൽ നടി പ്രതികരിച്ചിട്ടില്ല. ചിമ്പുവുമായി ഗോസിപ്പ് കോളങ്ങളിൽ നടിയുടെ പേര് വന്നപ്പോൾ ചിമ്പു തന്റെ സുഹൃത്താണെന്നും നിങ്ങൾ പടച്ചു വിടുന്ന ഗോസിപ്പുകൾക്ക് കഴമ്പില്ലെന്നും നടി പ്രതികരിച്ചിരുന്നു.പരമപതം വിളയാട്ട് എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ തൃഷയുടേതായി റിലീസ് ചെയ്തത്. പൊന്നിയിൻ സെൽവൻ , ഗർജ്ജനൈ, സതുരംഗ വേട്ടൈ 2, രാൺഗി എന്നിവയാണ് തൃഷയുടെ പുതിയ ചിത്രങ്ങൾ .