kid

കണ്ണൂ‌ർ: കുഴിക്കുന്നിൽ അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ ഒൻപത് വയസുകാരിയായ

കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ചാലാട് കുഴിക്കുന്നിൽ രാജേഷിന്റെയും വാഹിദയുടെയും മകൾ അവന്തിക(9)യെ അമ്മ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ അച്ഛൻ രാജേഷ് നൽകിയ പരാതിയിൽ വാഹിദയെ അറസ്‌റ്റ് ചെയ്‌തു. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് ലഭ്യമായ വിവരം. ഇന്ന് രാവിലെയായിരുന്നു അനന്തികയെ വാഹിദ കൊലപ്പെടുത്തിയത്.