smart-phone-

നെയ്യാറ്റിൻകര: ധനുവച്ചപുരം വി.ടി.എം. എൻ.എസ്.എസ് കോളേജിലെ 1996​- 99 ബാച്ച് ബി.എ‌സ്‌സി വിദ്യാർത്ഥികളുടെ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ നൽകി. കോട്ടുകാൽ ഗവ. വി.എച്ച്.എസ്.എസ്,​ പാറശാല ഗവ. വി.എച്ച്.എസ്.എസ്,​ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 14 വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോണും നോട്ടുബുക്കുകളും നൽകിയത്. അതത് സ്കൂളുകളിലെ അദ്ധ്യാപകർ,​ പി.ടി.എ ഭാരവാഹികൾ എന്നിവരോടൊപ്പം വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിയാണ് സ്മാർട്ട് ഫോണുകൾ കൈമാറിയത്.