photo

പാലോട്: നിരവധി മാല മോഷണക്കേസിലെ പ്രതി പിടിയിൽ. 2 ദിവസത്തിനിടെ 3 സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പനവൂർ വില്ലേജിൽ ഇരിഞ്ചിയം, ഉണ്ടപ്പാറ തൊഴുകുമ്മേൽ കിഴക്കുംകര പുത്തൻ വീട്ടിൽ ബിജുവിനെയാണ് (26) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പനയമുട്ടം, തൊളിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡൻസാഫ് ടീം അന്വേഷണം നടത്തിവരവെയാണ് കഴിഞ്ഞ ദിവസം ആട്ടുകാലിന് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു പ്രതി രക്ഷപ്പെട്ടതറിഞ്ഞത്.

ഇതറിഞ്ഞ നെടുമങ്ങാടിന്റെ ചാർജ്ജു കൂടിയുള്ള പാലോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഡൻസാഫ് ടീമും, നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ടീമും കൂടി മൂന്ന് സംഘങ്ങളായി നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.

മാലയും പൊട്ടിക്കാനുപയോഗിച്ച ബൈക്കും കണ്ടെടുത്തു. തട്ടിയെടുത്ത ഒരു മാല തേമ്പാമൂട് പേരുമലയിലെ ഒരു ഫിനാൻസിൽ പണയം വച്ചിട്ടുള്ളതായാണ് അറിവ്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡി.വൈ.എസ്.പി ഐ. ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, ഡൻസാഫ് അംഗങ്ങളായ ഗ്രേഡ് എസ്.ഐമാരായ ഷിബു, സജു, സുരേഷ്, സനൽ രാജ്, വേണു, ബേസിൽ, സി പി.ഒ ഒബിൻ റോബിൻസൺ, ജയകുമാർ, രതീഷ്, പാലോട് പൊലിസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ അജി, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്