shahanas

കല്ലമ്പലം: ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുകുഴി ഉമയനല്ലൂർ ഷിബിനാ മൻസിലിൽ ഷഹനാസ് (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 11 ന് നാവായിക്കുളം കുളമട കുന്നിൽ വീട്ടിൽ രാഹുലിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന പ്രതിയെ പള്ളിക്കൽ പൊലീസ് ചാത്തന്നൂരിൽ നിന്ന് പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അനിൽ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സുധീർ, ഷിജു, അനൂപ്‌, എസ്.സി.പി.ഒ അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഫോട്ടോ: അറസ്റ്റിലായ പ്രതി ഷഹനാസ്