ലണ്ടൻ : ഇംഗ്ലണ്ടും ഉക്രെെയ്നും തമ്മിലുള്ള മത്സരത്തിനിടെ റഫറി ഉക്രെെൻ താരത്തിന്റെ കൈയിൽ നിന്ന് കുപ്പി വാങ്ങി വെള്ളം കുടിച്ചത് വിവാദമായി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച റഫറിയുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ജർമൻ റഫറിയായ ഫെലിക്സ് ബ്രിച്ചാണ് യാരെംചുക്കിന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചത്. യാരെംചുക് കുടിച്ചശേഷം ഈ ബോട്ടിൽ റഫറിക്ക് കൈമാറുകയായിരുന്നു.