വെണ്ണപ്പഴം എന്നറിയപ്പെടുന്ന അവക്കാഡോ ശരീരത്തിലെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ധാരാളം നാരുകളുള്ള ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ശരീരഭാരം കുറയ്ക്കാനും വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിൻ, ലൈക്കോപ്പീൻ എന്നീ ഘടകങ്ങൾ ആന്റി ഓക്സിഡന്റുകളെ ആകിരണം ചെയ്യാൻ സഹായിക്കുന്നു. ഗർഭിണികൾ അവക്കാഡോ കഴിക്കുന്നത് കുഞ്ഞിന്റെ ചർമത്തിലെയും തലച്ചോറിലെയും കോശങ്ങൾ വളരുന്നതിന് സഹായകമാണ്. അവക്കാഡോയിൽ ആരോഗ്യമുള്ള കൊഴുപ്പ് അടങ്ങിയതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ അകറ്റുന്നു. ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ കലവറയായ അവക്കാഡോ ബുദ്ധിവളർച്ചയും കാഴ്ചശക്തിയും ഓർമ്മശക്തിയും നിലനിർത്തും. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ലാത്ത അവകാഡോ കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പകറ്റി ചർമ്മ വരൾച്ച തടയുകയും മുടി കൂടുതൽ ബലമുള്ളതാക്കുകയും ചെയ്യുന്നു.