കൊല്ലത്ത് കരിയിലകൾക്കിടയിൽ ഉപേക്ഷിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചതും അമ്മ രേഷ്മ അറസ്റ്റിലായതിനെ തുടർന്നുണ്ടായ സംഭവങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. രേഷ്മയുടേയും അജ്ഞാത ഫേസ്ബുക്ക് സുഹൃത്തിന്റെയും കഥയാണ് സിനിമയാക്കുന്നത്. സന്തോഷ് കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ഡേ മിറര്‍ എന്നാണ് ചിത്രത്തിന്റെ പേര്. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളുമൊക്കെ ചിത്രത്തിന് വിഷയമാകുന്നു.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഒക്ടോബര്‍ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും. ഒരു ഫാമിലി സസ്‌പെന്‍സ് ത്രില്ലെര്‍ ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ടു ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.