കൊച്ചി: ആഡംബര കാർ നിർമ്മാതാക്കളായ ലെക്സസ് ഉപഭോക്തൃസൗഹൃദാർത്ഥം സമഗ്രമായ ഓണർഷിപ്പ് പോർട്ട്ഫോളിയോ ആയ ലക്സസ് ലൈഫ് അവതരിപ്പിച്ചു. ഫിനാൻസ്, സർവീസ് ഓപ്ഷനുകൾ, വാറന്റി, ഇൻഷ്വറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുന്നതാണ് ലക്സസ് ലൈഫ്. ലക്സസ് പ്രീ-ഓൺഡ് സർവീസ് പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.