കൊവി ഡ് രോഗ വ്യാപനവും ലോക്ക്ഡൗണും കാരണം ഇക്കൊല്ലം കുട്ടികളുടെ അദ്ധ്യയനം ഓൺലൈനിൽ തന്നെയാണ്. സർക്കാർ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ തന്നെയാണ് വിദ്യാർത്ഥികൾക്ക് ആശ്രയം. ഇപ്പോഴിതാ ഓൺലൈൻ ക്ലാസുകളിലെ പഠനഭാരത്തെ ക്കുറിച്ച് പരാതി പറയുന്ന വിദ്യാർത്ഥിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.. കുട്ടികളുടെ മേലുള്ള പഠനഭാരം തെല്ലും കുറഞ്ഞിട്ടില്ല എന്നാണ് വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
സംഗീത സംവിധായകൻ കൈലാസ് മേനോനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഠിക്കാൻ ഇഷ്ടമാണ്, പക്ഷെ ഇങ്ങനെ പഠിക്കാൻ ഇടല്ലേ ടീച്ചർമാരെ എന്നാണ് കുട്ടിക്ക് പറയാനുള്ളത്. 'കാണുമ്പോൾ നമുക്ക് തമാശയായി തോന്നുമെങ്കിലും ഈ കുട്ടി പറയുന്നതിൽ കാര്യമില്ലേ?' എന്ന് ചോദിച്ചുകൊണ്ടാണ് കൈലാസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
'ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചർമാരേ.. ഈ പഠിത്തം എന്താ സാധനം ടീച്ചർമാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്റെ തല കേടാവുന്നുണ്ട് കേട്ടോ.. ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്.. എനിക്ക് വെറുത്തു ടീച്ചർമാരേ.. സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ങ്ങളിതിതെന്തിനാ എന്നോട്.. എഴുതാനിടുവാണങ്കി ഇത്തിരി ഇടണം അല്ലാണ്ട് അത് പോലിടരുത് ടീച്ചർമാരേ… ഞാനങ്ങനെ പറയല്ല… ടീച്ചർമാരേ ഞാൻ വെറുത്ത്.. പഠിത്തന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടാ.. ങ്ങളിങ്ങനെ തരല്ലേ.
ഒരു റൂമിലാ ഞങ്ങള് ജീവിക്കുന്നെ. എന്റെ വീട് ഇവിടെയല്ലട്ടോ വയനാട്ടിലാ. അച്ഛന്റേം അമ്മേടേം ഒപ്പരം നിൽക്കാണേ. ഈ ഒരു സ്ഥലത്താ ഞാൻ നിൽക്കുന്നെ. വയനാട്ടിലാണേൽ ഇങ്ങക്ക് എത്ര വേണേലും തരാം. ങ്ങളിങ്ങനെ ഇട്ടാ എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ… ങ്ങളിങ്ങനെ ഇട്ടാൽ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുമ്പോ ഒന്നാലോചിച്ചു നോക്വാ.. സങ്കടത്തോടെ പറയുകാ ടീച്ചർമാരേ കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ… മാപ്പ് മാപ്പേ മാപ്പ്…' കുട്ടി പറഞ്ഞു നിറുത്തുന്നു. .