vg

ബീജിംഗ് : ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങി നടന്ന് രണ്ടു യാത്രികർ.ഇത് രണ്ടാം തവണയാണ് ചൈനയിൽ നിന്നുള്ള ബഹിരാകാശ യാത്രികർ പേടകത്തിനു പുറത്തിറങ്ങുന്നത്. ലിയു ബോമിങ്, ടാങ് ഹോംഗ്‌ബോ എന്നിവരാണ് പുതിയ ബഹിരാകാശ കേന്ദ്രത്തിന് പുറത്ത് നടന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ യാത്രികനായ ലീ ഹെഷെങ് സ്റ്റേഷനുള്ളില്‍ തന്നെ കഴിഞ്ഞു. പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി 15 മീറ്റർ നീളമുള്ള റോബട്ടിക് കരം ഘടിപ്പിക്കുന്നതിനായാണു ഇവർ പേടകം വിട്ടു പുറത്തിറങ്ങിയത്. ഇതു കൂടാതെ ചൈന നിർമ്മിച്ച അത്യാധുനിക ബഹിരാകാശ വസ്ത്രത്തിന്റെ പരീക്ഷണവും ഇവര്‍ ബഹിരാകാശ നടത്തത്തിനിടെ നിര്‍വഹിച്ചു.ആറ് മണിക്കൂറോളം ശൂന്യതയില്‍ കഴിയാന്‍ സഹായകമാവുന്നതാണ് ഈ വസ്ത്രം. ഇത് ആദ്യമായാണ്​ ചൈനീസ്​ ബഹിരാകാശ സംഘം ബഹിരാകാശ നിലയത്തിനു പുറത്ത്​ നടക്കുന്നത്​. 2008ലായിരുന്നു ആദ്യമായി ബഹിരാകാശത്ത്​ നടന്ന്​ ചൈനീസ്​ ബഹിരാകാശ ശാസ്​ത്രജ്ഞർ ചരിത്രം കുറിച്ചത്​. അന്ന്​ ബഹിരാകാശ നിലയത്തിനകത്താണ്​ സംഘം നടന്നത്​.