വർക്കൗട്ടിലൂടെയും, പട്ടിണി കിടന്നുമൊക്കെ ശരീര ഭാരം കുറച്ച ഒരുപാട് പേരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ശരീര ഭാരം കൂട്ടിയ തന്റെ ചലഞ്ചിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ ഇഷാനി കൃഷ്ണ.
39-41 കിലോയിൽ നിന്ന് 50 കിലോയിലേക്കാണ് നടിയെത്തിയിരിക്കുന്നത്. ചേച്ചി അഹാന കൃഷ്ണയാണ് വീട്ടിൽ ഏറ്റവും ഉയരമുള്ള ആൾ. ഇഷാനിയ്ക്ക് അഞ്ചടി നാലിഞ്ച് ആണ് ഉയരം. നടിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഭാരം കൂട്ടിയതെന്നാണ് മിക്കവർക്കും അറിയേണ്ടത്.
മെലിയുന്നതിൽ മാത്രമല്ല, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതും പോസിറ്റിവിറ്റി തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ഇഷാനി നല്ലൊരു മാതൃകയാണെന്നും അവർ പറയുന്നു. മമ്മൂട്ടിയുടെ 'വൺ' എന്ന ചിത്രത്തിലെ ഇഷാനിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.