ബീജിംഗ്: സ്വന്തം ആവാസ വ്യവസ്ഥ വിട്ട് അഞ്ഞൂറ് കിലോമീറ്ററോളം ദൂരം ദേശാടനം നടത്തുന്ന ചൈനയിലെ 15 അംഗ കാട്ടാന കൂട്ടത്തിന്റെ വാർത്തകൾ മാസങ്ങളായി ശ്രദ്ധ നേടിക്കഴിഞ്ഞല്ലോ. ആനകൾ ലോകപ്രശസ്‌തരായതോടെ ഇവരുടെ യാത്ര ചൈന നിരീക്ഷിച്ച് തുടങ്ങിയിരുന്നു. എന്നാലിപ്പോൾ ആനകൾ കടന്നുവരുന്ന വഴിയും പോകാനിടയുളള വഴികളുമൊക്കെ സൂചന നൽകി ഔദ്യോഗിക ചാനലിൽ 24 മണിക്കൂർ ഇവയുടെ യാത്ര സംപ്രേക്ഷണം ചെയ്‌ത് തുടങ്ങി.
യുനാൻ പ്രവിശ്യയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലൂടെയും ധാന്യപുരകളിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയും വനങ്ങളിലൂടെയുമാണ് ഇപ്പോൾ ആനക്കൂട്ടം സഞ്ചരിക്കുന്നത്. ഇതിനിടെ കൂട്ടമായി മയങ്ങുകയും വഴിയിൽ കാണുന്നവ ചിലത് നശിപ്പിച്ചുമൊക്കെയാണ് ഇവരുടെ യാത്ര.
ആനകൾ വരുന്ന വഴിയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ് സർക്കാർ. ഏതാണ്ട് 400 പേരെ ഇതിനകം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞു. ആനകളുടെ ഓരോ നീക്കവും ഡ്രോണുകൾ ഒപ്പിയെടുക്കുന്നുണ്ട്.
സുരക്ഷിതമായ സ്വന്തം സ്ഥലത്ത് നിന്നും ആയിരക്കണക്കിന് ദൂരത്തേക്ക് ഈ ആനകൾ ദേശാടനം നടത്തുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ ഇപ്പോഴും ചൈനീസ് സർക്കാരിന് മനസിലായിട്ടില്ല. വലിയ ജനവാസമേഖലയിൽ ആനകളിറങ്ങാതിരിക്കാൻ ട്രക്കുകൾ നിരനിരയായി പാർക്ക് ചെയ്‌ത് ആനകളുടെ വഴി തടസപ്പെടുത്തിയിട്ടുണ്ട്. ചോളം, ഉപ്പ് എന്നിവൊന്നും വഴിയിലിട്ട് ആനകളെ ആകർഷിക്കരുതെന്ന് ഗ്രാമവാസികൾക്ക് ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ രണ്ട് ടൺ ഭക്ഷണമാണ് ഇതുവരെ ആനകൾക്ക് വിതരണം ചെയ്‌തത്.
A herd of 15 wild #Asian #elephants continue to linger in the outskirts of the southwestern Chinese city of Kunming. The elephants traveled approximately 500 km from their forest home in the Xishuangbanna before reaching Kunming pic.twitter.com/dYKIEWGz1J
— libijian李碧建 (@libijian2) June 6, 2021