ആവശ്യത്തിന് സൗന്ദര്യവും ആരോഗ്യവും സമ്പത്തുമൊക്കെയുണ്ട്. പക്ഷേ, ദാമ്പത്യ ജീവതത്തിൽ പൂർണ പരാജയം. ദമ്പതികളിൽ ഒട്ടുമിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണിത്. തുടക്കത്തിലേ ശ്രദ്ധിച്ച് വേണ്ട പരിഹാരം കണ്ടില്ലെങ്കിൽ ബന്ധങ്ങളുടെ കണ്ണി മുറിഞ്ഞുവെന്നുതന്നെ വരാം. എന്നാൽ ഇത് അത്ര വലിയ പ്രശ്നമല്ലെന്നും നിസാരമായ എട്ട് കുറുക്കുവഴികളിലൂടെ കിടപ്പറ ആനന്ദത്തിന്റെ പറുദീസയിലാക്കാൻ കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.
തുറന്ന് സംസാരിക്കുക
ജീവിതത്തിൽ നേരിടുന്ന നല്ലതും ചീത്തയുമായ എല്ലാ പ്രശ്നങ്ങളും പരസ്പരം സംസാരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മനസിന്റെ ഭാരം ലഘൂകരിക്കാൻ കഴിയും. ഒപ്പം പങ്കാളികളുടെ അടുപ്പവും ആത്മവിശ്വാസവും കൂടും. പരസ്പരം ബഹുമാനിക്കുന്നു, തുറന്നുസംസാരിക്കുന്നു എന്ന് വ്യക്തമാകുന്നതോടെ ഏല്ലാം മറന്നുള്ള ശാരീരിക ബന്ധത്തിനും അവസരമൊരുങ്ങും.
സ്പർശന, ദർശന സുഖങ്ങൾ
ശരീരം പങ്കാളിക്ക് മുന്നിൽ തുറന്നു കാണിക്കാൻ പലർക്കും മടിയാണ്. ശരീരം ഇണയ്ക്കുമുന്നിൽ പ്രദർശിപ്പിക്കുന്നതിൽ ഒരു മാനക്കേടും വിചാരിക്കേണ്ട ആവശ്യമില്ല. ഇരുട്ടത്ത് ചെയ്യേണ്ട ഒന്നല്ല സെക്സ് എന്ന് ആദ്യം മനസിലാക്കുക. നഗ്നരായി കണ്ണാടിക്കുമുന്നിൽ നിന്ന് ബാഹ്യകേളികളിൽ ഏർപ്പെടാം. നഗ്നമായി സമയം ചെലവഴിക്കുന്നത് ആത്മാഭിമാനവും ശാരീരികമായ ആത്മവിശ്വാസം വളർത്തുമെന്നാണ് ഗവേഷകർ പറയുന്നത്.
എല്ലാം ചോദിച്ചോളൂ
പങ്കാളിയുടെ താത്പര്യങ്ങൾ ചോദിച്ച് മനസിലാക്കുക. ഉദാഹരണമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഏറ്റവും മനോഹരമായ സ്ഥലം ഏതാണ്, ശരീരത്തിൽ ചുംബിക്കപ്പെടാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഭാഗം ഏത്, ഇഷ്ടമുള്ള പൊസിഷൻ ഏതാണ് തുടങ്ങിയവ. അവർ പറയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നതോടെ സെക്സ് ഒരിക്കലും മടുക്കാത്ത ഒരു അനുഭവമായി മാറും.
ബി പോസിറ്റീവ്
കിടപ്പുമുറിയിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്തതോ താത്പര്യമില്ലാത്തതോ ആയ കാര്യങ്ങൾ പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യം തുറന്ന് പറയുക. അങ്ങനെ പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പങ്കാളിയെ അപമാനിക്കുകയോ അവരോട് ദേഷ്യപ്പെടുകയോ ചെയ്യരുത്. മറിച്ച് നിങ്ങൾ ഇപ്പോൾ ചെയ്ത രീതിയെക്കാളിഷ്ടം എനിക്ക് വേറൊന്നിനോടാണ് എന്ന് ചെറുപുഞ്ചിരിയോട് പറഞ്ഞുനോക്കൂ. പങ്കാളിക്ക് കാര്യം മനസിലാവുകയും താത്പര്യമില്ലാത്ത രീതിക്ക് പിന്നൊരിക്കലും നിർബന്ധിക്കയും ചെയ്യില്ല.
സ്വപ്നങ്ങൾ പങ്കുവയ്ക്കൂ
ബന്ധപ്പെടൽ ഏതുരീതിയിൽ വേണമെന്ന് ഇണയോട് പറയാൻ ഒരു മടിയും കാണിക്കേണ്ട. ഉദാഹരണമായി ചിലർക്ക് പങ്കാളി നേർത്ത വസ്ത്രം ധരിച്ചുവരുന്നതായിരിക്കും താത്പര്യം. മറ്റുചിലർക്ക് ചില പ്രത്യേക ഗന്ധങ്ങൾ ഉള്ള പെർഫ്യൂമുകൾ ഉപയോഗിക്കുന്നതായിരിക്കും ഇഷ്ടം. ഇക്കാര്യങ്ങൾ അറിഞ്ഞ് പെരുമാറിയാൽ തന്നെ ലൈംഗികത കൂടുതൽ ഉന്മേഷകരവും ആസ്വാദ്യകരവുമാവും.
അതും ചെയ്യാം
അതിഭാവുകത്വമില്ലാത്ത നീലച്ചിത്രങ്ങൾ കാണുന്നതും ലൈംഗിക ബന്ധം മനോഹരമാക്കും. പക്ഷേ, അതിലെ രീതികളെപ്പോലെ ചെയ്യാൻ ഒരിക്കലും നിർബന്ധിക്കരുത്. അത് ദോഷമേ ചെയ്യൂ.രണ്ടുപേർക്കും ഇഷ്ടമുണ്ടെങ്കിലേ നീലച്ചിത്രങ്ങളെ കൂട്ടുപിടിക്കാവൂ.
കൈകളെ മേയാൻ വിടൂ
പങ്കാളികളുടെ കൈകൾക്ക് കിടപ്പറയിൽ പ്രധാന സ്ഥാനമാണുള്ളത്. ഇണയുടെ ശരീരത്തിൽ സംസാരിക്കേണ്ടത് കൈകളാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൈകൾ ശരീരത്തിലൂടെ പ്രത്യേക താളത്തിൽ നീക്കുന്നതും പ്രത്യേക സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ആനന്ദത്തിന്റെ പരകോടി സമ്മാനിക്കും. പങ്കാളിയെ നിങ്ങൾ ഇഷ്ടപ്പെടുന്ന വേഗത, താളം, ആഴം എന്നിവ കാണിക്കുന്നതിനുള്ള മികച്ച മാർഗം കൂടിയാണ് കൈ പ്രയോഗം.
അഭിനയം വേണ്ട
രതിമൂർച്ഛപോലുള്ള കാര്യങ്ങളിൽ കളവുപറയരുത്. അങ്ങനെ ഉണ്ടായില്ലെങ്കിൽ അക്കാര്യം തുറന്നുപറയുക. കളവ് പറയുന്നതിലൂടെ പങ്കാളിയെ വഞ്ചിക്കുന്നതിനൊപ്പം മാനസിക സമ്മർദ്ദത്തിനും ഇടയാക്കും. തുറന്നു പറയുന്നതിലൂടെ അടുത്ത തവണ രതിമൂർച്ഛയിലെത്തിക്കാൻ മറ്റൊരു വഴി തിരഞ്ഞ് കണ്ടെത്തുകയുമാവാം.