honda

ന്യൂഡൽഹി: അടുത്തമാസം മുതൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വിലയിൽ വൻ വർ‌ദ്ധനവിന് ഒരുങ്ങി ഹോണ്ട. ഇന്ത്യയിൽ ഇറങ്ങുന്ന എല്ലാ മോ‌ഡലുകൾക്കും വിലവർദ്ധനവ് ബാധകമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വാഹനങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവാണ് വിലകയറ്റത്തിന് കാരണമായി കമ്പനി അധികൃതർ ചൂണ്ടികാണിക്കുന്നത്. എത്ര ശതമാനം വരെ വില വർദ്ധനവ് ഉണ്ടായേക്കാമെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും സാമാന്യം നല്ല രീതിയിലുള്ള വർദ്ധനവ് തന്നെ വാഹന വിപണി പ്രതീക്ഷിക്കുന്നുണ്ട്.

ഈ വർഷം ആരംഭിച്ചതിനു ശേഷം കമ്പനി നടത്തുന്ന മൂന്നാമത്തെ വില വർദ്ധനവാണിത്. കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലും അസംസ്കൃത വസ്തുക്കളിലെ വിലവർദ്ധനവ് ചൂണ്ടികാട്ടി ഹോണ്ട വാഹനങ്ങളുടെ വില കുത്തനെ ഉയർത്തിയിരുന്നു. അതേ രീതിയിൽ തന്നെയുള്ള വിലവർദ്ധനവ് തന്നെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. സിറ്റി, അമേസ്, ബ്രയോ, ഡബ്ളിയു ആർ വി, എച്ച് ആർ വി, ജാസ് എന്നിങ്ങനെ ആറ് മോഡലുകളാണ് ഇന്ത്യയിൽ ഹോണ്ട പുറത്തിറക്കുന്നത്.