പൊതുവേ അമിത വണ്ണമുള്ളവർ ഡയറ്റും വ്യായാമവും ഒക്കെ ചെയ്‌ത് വണ്ണം കുറയ്‌ക്കാറാണ് പതിവ്. എന്നാൽ, അതിൽ നിന്നും വ്യത്യസ്‌തമായ വിശേഷമാണ് അഹാനയുടെ അനിയത്തി ഇഷാനിയ്‌ക്ക് പറയാനുള്ളത്. 39 കിലോയിൽ നിന്നും 50 കിലോയിലേക്കെത്തിയ സന്തോഷമാണ് ഇഷാനി പങ്കുവയ്‌ക്കുന്നത്. മമ്മൂട്ടി ചിത്രം വണ്ണിലൂടെ ആദ്യമായി മലയാള സിനിമയുടെ ഭാഗമായിരുന്നു ഇഷാനി. അച്‌ഛനും മകളും ഒന്നിച്ചഭിനയിച്ചുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നീണ്ട മുടിയാണ് ഇഷാനിയുടെയും ഹൈലൈറ്റ്. യൂട്യൂബിൽ ഏറെ സജീവമാണ് ഇഷാനിയും. എന്തായാലും താരത്തിന്റെ നിശ്ചയദാർഢ്യത്തിന് കൈയടിക്കുകയാണ് ആരാധകർ.