china

കാബൂൾ: അമേരി​ക്കൻ സൈന്യത്തി​ന്റെ പി​ന്മാറ്റം പൂർണമാകുന്നതോടെ അഫ്‌ഗാനി​സ്ഥാനി​ൽ ചുവടുറപ്പി​ക്കാൻ തയ്യാറായി​ ചൈന. യുദ്ധത്തി​ൽ തകർന്ന് തരി​പ്പണമായ രാജ്യത്തെ പുനർ നി​ർമ്മാണത്തി​ന് സഹായി​ക്കാമെന്ന മോഹന വാഗ്ദ്ധാനം നൽകി​യാണ് അവർ അഫ്‌ഗാനുമായി​ അടുക്കുന്നത്. പാകി​സ്ഥാനി​ൽ ഇപ്പോൾ ചൈനയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. അയൽക്കാരെ ഒന്നൊന്നായി​ തങ്ങളുടെ കാൽക്കീഴി​ലാക്കുമ്പോൾ ഇന്ത്യ ഭയന്നുപോകുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

സാമ്പത്തിക സഹായം നൽകി രാജ്യങ്ങളെ ചൊൽപ്പടിക്കു നിറുത്തുന്ന തന്ത്രമാണ് ചൈനയുടെ വജ്രായുധം. അടിസ്ഥാന സൗകരങ്ങൾ സൗജന്യമായി നിർമ്മിച്ച് നൽകാം എന്ന വാഗ്ദ്ധാനം ചെയ്ത് നിക്ഷേപങ്ങൾ നടത്തി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുന്ന തന്ത്രമാണ് ചൈന പയറ്റുന്നത്. പാകിസ്ഥാനിൽ ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചതാണ്.

ചൈനയുടെ പ്രധാന പദ്ധതി​കളി​ലൊന്നായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗമായി​ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) സ്ഥാപി​ക്കാൻ നേരത്തേതന്നെ അഫ്‌ഗാനിസ്ഥാനുമായി ധാരണയായി​രുന്നു. ഇതി​ന്റെ ഭാഗമായി​ അഫ്ഗാനി​സ്ഥാനി​ലേക്ക് പുതി​യ ഹൈവേകളും റെയി​ൽ മാർഗങ്ങളും വാതക, എണ്ണ പൈപ്പ് ലൈനുകളും സ്ഥാപി​ക്കാൻ സാമ്പത്തി​ക സഹായം നൽകാനാണ് ചൈന ഒരുങ്ങുന്നത്.

അഫ്‌ഗാനി​സ്ഥാനും വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ നഗരമായ പെഷവാറും തമ്മിൽ ഒരു പ്രധാന റോഡ് നിർമ്മിക്കുക എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന സുപ്രധാന പദ്ധതി​. കാബൂളിലെയും ബീജിംഗിലെയും അധികൃതർ തമ്മിൽ ഇക്കാര്യത്തെക്കുറി​ച്ച് പലതവണ ചർച്ചചെയ്തു എന്നാണ് റി​പ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഫ്‌ഗാൻ ഉൾപ്പടെയുള്ള മൂന്നാം കക്ഷികളുമായി തങ്ങൾ ചർച്ച നടത്തുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ കഴിഞ്ഞ മാസം സ്ഥിരീകരിക്കുകയും ചെയ്തി​രുന്നു.

ബിആർഐ പദ്ധതി​ അഫ്‌ഗാനി​സ്ഥാനി​ലേക്ക് നീട്ടാൻ അഞ്ചുവർഷത്തി​ലധി​കമായി​ ചൈന ശ്രമി​ക്കുന്നുണ്ടെങ്കി​ലും വി​ജയി​ച്ചി​രുന്നി​ല്ല. അമേരി​ക്കയായി​രുന്നു അതി​ന് പ്രധാന തടസം. വാഷിംഗ്‌ടണി​ന് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കി​ലും ചെയ്യാൻ അഫ്‌ഗാനും പേടി​യായി​രുന്നു. ഇപ്പോൾ അമേരി​ക്കൻ സൈന്യം രാജ്യത്തുനി​ന്ന് പൂർണമായി​ പി​ന്മാറുന്ന ഘട്ടത്തി​ൽ അഫ്‌ഗാൻ പദ്ധതി​ക്ക് സമ്മതം മൂളും എന്നുതന്നെയാണ് ചൈനയുടെ പ്രതീക്ഷ.

അമേരി​ക്കൻ സൈന്യം പൂർണമായി​ പി​ന്മാറുന്നതോടെ താലി​ബാൻ രാജ്യത്ത് പി​ടി​മുറുക്കുമെന്ന് അഫ്‌ഗാൻ ഭരണകൂടത്തി​ന് ഭയമുണ്ട്. അതി​നാൽ സൈനി​കമായും സാമ്പത്തി​കമായും സഹായം ചെയ്യാൻ കഴി​വുള്ള ഒരു സഖ്യ കക്ഷി​യെ അവർക്ക് ആവശ്യമുണ്ട്. ഈ അവസരം പരമാവധി​ പ്രയോജനപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യവും. ബി‌ആർ‌ഐ എന്ന തന്ത്രത്തിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നി​വി​ടങ്ങളി​ലെ 60 രാജ്യങ്ങളുമായി​ ബന്ധം സ്ഥാപി​ക്കാൻ കഴി​യുമെന്നും അങ്ങനെ വളരെ എളുപ്പത്തി​ൽ ലോകത്തി​ലെ വൻ സാമ്പത്തി​ക ശക്തി​യാകാൻ കഴി​യുമെന്നുമാണ് ചൈനയുടെ മോഹന സ്വപ്നം. ഇതിന് തടയിടാൻ അമേരിക്ക ഉൾപ്പടെയുള്ള വൻ ശക്തികൾ തീവ്രശ്രമം തുടരുകയാണ്. അതിനാൽ ചൈനയുടേത് ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നമായി അവശേഷിക്കുമെന്ന് കാര്യം ഉറപ്പാണ്.