pope-francis

വത്തിക്കാൻസിറ്റി:ഫ്രാൻസിസ് മാർപാപ്പയുടെ വൻകുടൽ ശസ്ത്രക്രിയ വിജയമാണെന്നറിയിച്ച് വത്തിക്കാൻ. അതേസമയം, അദ്ദേഹത്തെ എന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഞായറാഴ്​ച സെന്റ് പീറ്റേഴ്​സ്​ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്​ത ശേഷമാണ്​ മാർപാപ്പ റോമിലെ ജെമെല്ലി പോളി ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കായി പോയത്.

കഴിഞ്ഞയാഴ്​ച ചത്വരത്തിലെ ഞായറാഴ്​ച പ്രസംഗത്തിൽ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മാർപാപ്പ വിശ്വാസികളോട്​ അഭ്യർത്ഥിച്ചിരുന്നു.