അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ തന്നെയാണ് പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. 'സന്തോഷത്തിന്റെ നാലാം മാസം' എന്നാണ് ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. ചക്കപ്പഴത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുനാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇരുവരും അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി മികച്ച നർത്തകരുമാണ്. സൗഭാഗ്യയുടെ അമ്മ താരാകല്യാണിന്റെ ശിഷ്യൻ കൂടിയാണ് അർജുൻ.
അശ്വതി ശ്രീകാന്ത്, ശാലു കുര്യൻ, റബേക്ക, അൻസിബ തുടങ്ങി നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.