ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. '12th മാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.പുറത്തുവിട്ടു. മോഹൻലാലും ജീത്തുവും സമൂഹമാദ്ധ്യമങ്ങളിൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജീത്തു ജോസഫ് ഈ ചിത്രമൊരുക്കുന്നത്. നിഗൂഢത നിറഞ്ഞ ഒരു വീടിന്‍റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്‍റെ രൂപവും പോസ്റ്ററിൽ കാണാം. കെ ആർ കൃഷ്‌ണ കുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ.
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിക്ക് മുമ്പു തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സമീപകാല ഇന്ത്യന്‍ ഒ ടി ടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജിത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'.