പതിനഞ്ച് വർഷത്തെ വിവാഹബന്ധം വേർപെടുത്തിയ ശേഷം നടൻ അമീർ ഖാനും കിരൺ റാവുവും പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുകയാണ്. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിലേയ്ക്ക് കടക്കുകയാണ്, ഭർത്താവ്ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ല. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായത്. മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും ഞങ്ങൾ നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളർത്തുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ച് തന്നെ ചിത്രങ്ങൾക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവർത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നുമാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.
നടി റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് 2015ൽ ആമിർ ഖാൻ, സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ വിവാഹം ചെയ്യുന്നത്.