evergiven

​​​​​

കയ്​റോ: മാർച്ചിൽ സൂയസ്​ കനാലിൽ കുടുങ്ങി ദിവസങ്ങളോളം ആഗോള ചരക്കുകടത്ത്​ തടസ്സപ്പെടുത്തിയ ജപ്പാൻ കപ്പലായ എവർഗിവണിനെ നാളെ വിട്ടയക്കും. നഷ്​ട പരിഹാരം സംബന്ധിച്ച തർക്കം തീർപ്പായതോടെയാണ്​ കപ്പലിന് സൂയസ് വിടാമെന്ന്​ കനാൽ അധികൃതർ അറിയിച്ചത്​.

വിട്ടുനൽകൽ കരാർ പ്രകാരം സൂയസ്​ കനാലിന്​ 75 ടൺ ശേഷിയുള്ള ഒരു ടഗ്​ ബോട്ട്​ ലഭിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആറു മാസത്തിനിടെ സൂയസ്​ കനാൽ വഴിയുളള ചരക്കു കടത്തിലൂടെ ഈജിപ്​തിന്​ ലഭിച്ചത്​ 300 കോടി ഡോളർ (22,358 കോടി രൂപ) ആണ്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 8.8 ശതമാനം കൂടുതലാണിത്. സൂയസ്​ നഗരമായ ഇസ്​മാഈലിയയിൽ ഔദ്യോഗിക ചടങ്ങ്​ സംഘടിപ്പിച്ച്​ കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനാണ്​ അധികൃതരുടെ തീരുമാനം.

രക്ഷാപ്രവർത്തനങ്ങളുടെ ചെലവ്​ ഇനത്തിൽ 91.6 കോടി ഡോളർ നഷ്​ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. തുക പിന്നീട്​ 55 കോടി ഡോളറായി ചുരുക്കി.

ശക്​തമായ കാറ്റിൽ മണൽതിട്ടയിൽ കുടുങ്ങിയ എവർഗിവൺ ആറു ദിവസമാണ്​ വഴിമുടക്കി കനാലി​ന്റെ വീതി കുറഞ്ഞ ഭാഗത്ത്​ വിലങ്ങനെ നിന്നത്​. ഇതോടെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക്​ കടത്ത്​ തടസ്സപ്പെട്ടു.