പനാജി. ഇന്ത്യയുടെ അമ്പത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം ( ഇഫി ഗോവ ) നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും.മേളയുടെ പോസ്റ്റർ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ ഇന്നലെ പുറത്തിറക്കി.കഴിഞ്ഞ തവണത്തെപ്പോലെ ഹൈബ്രിഡ് ഫെസ്റ്റിവലായിരിക്കും ഇക്കുറിയും നടക്കുക. പകുതിപ്പേർക്ക് നേരിട്ടും ബാക്കി ഓൺലൈനിലും. കൊവിഡിന്റെ സ്ഥിതിയനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.