കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ യു.ജി.സി അംഗീകൃത കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഐ.ടി., ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ യു.ജി., പി.ജി. ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു. മൂന്നു സർവകലാശാലകൾ ഉൾപ്പെടെ ഒരുലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഒഫ് ഇൻസ്‌റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. എൻ.ഐ.ആർ.എഫ് പ്രകാരം രാജ്യത്തെ മികച്ച 100 സ്ഥാപനങ്ങളിൽ ഒന്നായ യൂണിവേഴ്‌സിറ്റിക്ക് യു.ജി.സിയുടെ ഗ്രേഡഡ് ഓട്ടോണമിയുമുണ്ട്.
യു.ജിയിൽ രണ്ടും പി.ജിയിൽ ഏഴും വിഭാഗങ്ങളിലാണ് കോഴ്‌സുകൾ. ഡേറ്റ ആൻഡ് അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, ക്ളൗഡ് കമ്പ്യൂട്ടിംഗ്, എ.ഐ., ഇന്റർനാഷണൽ ഫിനാൻസ് തുടങ്ങി 72 നൂതന വിഷയങ്ങളിൽ നിന്ന് ഐച്‌ഛികവിഷയം വിദ്യാത്ഥികൾക്ക് തിരഞ്ഞെടുക്കാം. ഓൺലൈൻ കോഴ്‌സുകളുടെ സമയക്രമം യൂണിവേഴ്‌സിറ്റിയുടെ റെഗുലർ കോഴ്‌സുകൾക്ക് സമാനമാണ്. കോഴ്‌സിന് ശേഷം പ്ളേസ്‌മെന്റ് സേവനം ഓൺലൈനിലും ലഭിക്കുമെന്ന് ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.