ന്യൂഡൽഹി: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർ പരിഗണിക്കവെ കെ.എം. മാണി അഴിമതിക്കാരൻ ആയിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറാണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.
കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബഡ്ജറ്റവതരണം എം.എൽ.എമാർ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ, സർക്കാരിന്റെ വാദത്തിനെതിരെ കേരള കോൺഗ്രസ് എം രംഗത്തെത്തി. കെ.എ. മാണിയെക്കുറിച്ച് കോടതിയിൽ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് കേരള കോൺഗ്രസ് എം പറയുന്നു. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
രള നിയമസഭയിൽ എം.എൽ.എമാർ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി പരിഗണിക്കുന്നത് ജൂലൈ 15ലേക്ക് മാറ്റി.
അതേസമയം, നിയമസഭയിലെ കൈയ്യാങ്കളിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഒരു നിയമസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ധനബിൽ അവതരണവുമായി ബന്ധപ്പെട്ട നടപടികൾ. ആ അവതരണമാണ് ഈ എം.എൽ.എമാർ തടസപ്പെടുത്തിയതെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.