ദിവസവും പശുവിൻ പാൽ കുടിച്ചാലുണ്ടാകുന്ന ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പശുവിൻ പാൽ ഇഷ്ടമില്ലാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് സോയ മിൽക്ക്. സോയ ബീനിൽ നിന്നുമുണ്ടാക്കുന്ന സോയ മിൽക്ക് ലാക്ടോസ് രഹിതമാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എന്നിവ ധാരാളമുള്ളതിനാൽ ഇതേറെ ആരോഗ്യകരമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായ സോയ മിൽക്ക് ഹൃദ്രോഗങ്ങളുടെ സാദ്ധ്യത കുറയ്ക്കുന്നു. പ്രോട്ടീൻ സമ്പന്നമായ ഇത് പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിലെ ഫൈബറുകൾ ദഹനം, ഉപാപചയം, മലവിസർജ്ജനം, കുടലിന്റെ ആരോഗ്യം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ഈ ഘടകങ്ങൾ സഹായിക്കുന്നു. വിവിധ രുചികളിൽ സോയ മിൽക്ക് ലഭ്യമാണ്.