canon

കൊച്ചി: കല്യാണ ചിത്രങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുമായി 'വെഡിംഗ് ബൈ കാനൻ" എന്ന പേരിൽ കാനൻ ഇന്ത്യ പുതിയ കാമ്പയിൻ അവതരിപ്പിച്ചു. വിവാഹ നിമിഷങ്ങളുടെ മഹത്വവും അത് പകർത്തുന്ന ഫോട്ടോഗ്രഫറുടെ നിർണായക പങ്കുമാണ് ഇതിലൂടെ കാനൻ എടുത്തുകാട്ടുന്നത്. മുൻനിര ഇമേജിംഗ് ബ്രാൻഡ് എന്ന നിലയിൽ വിവാഹ ഫോട്ടോഗ്രഫിയെ ശക്തിപ്പെടുത്താനും സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും കാനൻ പരിശ്രമിച്ചിട്ടുണ്ടെന്ന് കാനൻ ഇന്ത്യ പ്രസിഡന്റും സി.ഇ.ഒയുമായ മനാബു യാമസാക്കി പറഞ്ഞു.