messi

യണൽ മെസിയുടെ അർജന്റീനയ്ക്ക് കൊളംബിയൻ കടമ്പ കടന്ന കോപ്പ അമേരിക്ക ഫൈനലിലെത്താനാകുമോ? അതറിയാൻ നാളെ രാവിലെ വരെ കാത്തിരിക്കാം. ഇന്ത്യൻ സമയം നാളെ വെളുപ്പിന് 6.30നാണ് അർജന്റീനയും കൊളംബിയയും ഏറ്രുമുട്ടുന്ന സെമി പോരാട്ടത്തിന്റെ കിക്കോഫ്. ഇത്തവണ കിരീടമ നേടിയേ അടങ്ങൂവെന്ന വാശിയിലെത്തിയിരിക്കുന്ന അർജന്റീന ക്വാർട്ടറിൽ ഇക്വഡോറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് സെമിയിലെത്തിയത്. ഗോളടിപ്പിച്ചും ഗോളടിച്ചും കളം നിറഞ്ഞ ഇതിഹാസതാരം മെസിയുടെ ബൂട്ടുകളിൽ തന്നെയാണ് അർജന്റീന പ്രതീക്ഷവയ്ക്കുന്നത്. മറുവശത്ത് കൊളംബിയ പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ക്വാർട്ടറിൽ ഉറുഗ്വെയെ തകർത്താണ് സെമിയോഗ്യത നേടിയത്. ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ ഡേവിഡ് ഒസ്പിനയുടെ തകർപ്പൻ സേവുകളാണ് കൊളിബിയയെ സെമിയിൽ എത്തിച്ചത്.

ഇതുവരെ ഏറ്രുമുട്ടിയ 40 മത്സരങ്ങളിൽ 23ലും അർജന്റീനയ്ക്കായിരുന്നു ജയം. 9 എണ്ണത്തിൽ കൊളംബിയ ജയിച്ചപ്പോൾ എട്ടെണ്ണം സമനിലയായി.