ipl

ന്യൂ​ഡ​ൽ​ഹി​ ​:​ ​അ​ടു​ത്ത​ ​ഐ.​പി.​എ​ൽ​ ​സീ​സ​ണി​ന് ​മു​ന്നോ​ടി​യാ​യി​ ​മെ​ഗാ​ലേ​ലം​ ​ന​ട​ക്കാ​നി​രി​ക്കെ​ ​ടീ​മു​ക​ൾ​ക്ക് ​നാ​ല് ​താ​ര​ങ്ങ​ളെ​ ​നി​ല​നി​റു​ത്താ​ൻ​ ​ബി.​സി.​സി.​ഐ​ ​അ​നു​വാ​ദം​ ​ന​ൽ​കി​യ​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​അ​ടു​ത്ത​ ​സീ​സ​ണി​ൽ​ ​ര​ണ്ട് ​പു​തി​യ​ ​ടീ​മു​ക​ൾ​ ​കൂ​ടി​ ​വ​രു​ന്ന​തി​നാ​ലാ​ണ് ​മെ​ഗാ​ലേ​ലം​ ​ന​ട​ത്തു​ന്ന​ത്.​ ​

ആ​ഗ​സ്റ്റിൽ​ ​പു​തി​യ​ ​പ്രാ​ഞ്ചൈ​സി​ക​ൾ​ക്ക് ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ച്ചു​ ​തു​ട​ങ്ങും.​ ​പ​തി​ന്നാ​ലാം​ ​സീ​സ​ണി​നി​ലെ​ ​ബാ​ക്കി​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ​മു​മ്പ് ​ത​ന്നെ​ ​പു​തി​യ​ ​ടീ​മു​ക​ളെ​ ​ക​ണ്ടെ​ത്തു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യേ​ക്കും.​ ​ഒ​ക്ടോ​ബ​റി​ൽ​ ​പു​തി​യ​ ​ടീ​മു​ക​ളെ​ ​അ​റി​യാ​ൻ​ ​സാ​ധിക്കും.

താരങ്ങളെ നിലനിറുത്തുമ്പോൾ

നാ​ല് ​താ​ര​ങ്ങ​ളെ​ ​ഓ​രോ​ ​ടീ​മു​ക​ൾ​ക്കും​ ​നി​ല​നിറുത്താ​നാ​കു​മെ​ന്നാ​ണ് ​പു​തി​യ​ ​വി​വ​രം.​
​മൂ​ന്ന് ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങളേയും​ ​ഒ​രു​ ​വി​ദേ​ശ​ ​താ​ര​ത്തെ​യോ​ ​അ​ല്ലെ​ങ്കി​ൽ ര​ണ്ട് ​വീ​തം​ ​ഇ​ന്ത്യൻ‍​ ​താ​ര​ങ്ങ​ളെ​യും​ ​വി​ദേ​ശ​ ​താ​ര​ങ്ങ​ളയുമോ​ ​നി​ല​നി​റു‍​ത്താം​ ​എ​ന്നാ​ണ് ​പു​തി​യ​ ​തീ​രു​മാ​നം.​
​നി​ല​നിറുത്തേ​ണ്ട​ ​താ​ര​ങ്ങ​ളെ​ ​ടീ​മു​ക​ൾ​ക്ക് ​തീ​രു​മാ​നി​ക്കാം. ചു​രു​ങ്ങി​യ​ത് ​ഒ​രു​ ​വി​ദേ​ശ​ ​താ​ര​ത്തെ​യെ​ങ്കി​ലും​ ​നി​ല​നി​റു​ത്ത​ണം,​ ​വി​ദേ​ശ​ ​താ​ര​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​ര​ണ്ടി​ൽ ​കൂ​ടാ​നും​ ​പാ​ടി​ല്ല.നി​ല​ ​നി​റു‍​ത്തു​ന്ന​ ​ക​ളി​ക്കാ​രു​ടെ​ ​വേ​ത​നം​ ​മെ​ഗാ​ ​ലേ​ല​ത്തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​തി​ന് ​മു​മ്പ് ​കു​റ​ക്കാ​നും​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ‍​ക്ക് ​അ​ധി​കാ​ര​മു​ണ്ട്.​