death

എറണാകുളം: കൊച്ചി നാവികസേന ആസ്ഥാനത്ത് ജീവനക്കാരൻ വെടിയേറ്റ് മരിച്ചനിലയിൽ. ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രി(19) ആണ് മരിച്ചത്. യുവാവ് സ്വയം വെടിവച്ചതാണെന്ന് പൊലീസ് പറഞ്ഞു.ഇന്ന് പുലർച്ചെയാണ് സംഭവം.

വാതുരുത്തിയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാരനായിരുന്നു തുഷാർ. സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണം ആരംഭിച്ചു. മൃതദേഹം ഐഎൻഎച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റി.