ഇടുക്കി:വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ അർജുൻ (22) അശ്ലീല വീഡിയോകൾക്ക് അടിമയാണ്. യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ അശ്ലീല വീഡിയോകളുടെ വൻ ശേഖരം ഇതിനു തെളിവാണെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് വർഷത്തോളമാണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. ജൂൺ 30നാണ് ആറ് വയസുകാരി കൊല്ലപ്പെട്ടത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായപ്പോൾ മരിച്ചുവെന്ന് കരുതി ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നു. എന്നാൽ കെട്ടിത്തൂക്കുമ്പോൾ പെൺകുട്ടി കണ്ണ് തുറന്നിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായിരുന്ന ഇയാൾ കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിരുന്നു.കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.