അശ്വതി: അവിവാഹിതരുടെ വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസങ്ങൾ ഉണ്ടാകും. പുതിയ ബിസിനസിനു അനുകൂല സമയമല്ല. ബുധനാഴ്ച ദിവസം ഉത്തമം.
ഭരണി: സാമ്പത്തിക നേട്ടം ഉണ്ടാകും. മനസിന് സന്തോഷം ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സൽക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
കാർത്തിക: മംഗള കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും. വിശേഷ വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റാൻ കഴിയും. അധിക ചെലവുകൾ വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
രോഹിണി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. കർമ്മപുഷ്ടി ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
മകയീരം: സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പൊതു പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. നൃത്ത സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും.
തിരുവാതിര: പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. ആഗ്രഹസാഫല്യം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കുക. അധികം ധനചെലവ് നേരിടും. തിങ്കളാഴ്ച ദിവസം അനുകൂലം.
പുണർതം: അവിവാഹിതർക്ക് ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂയം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. കുടുംബശ്രേയസിന് വേണ്ടിയുള്ള പ്രവർത്തനം വിജയിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ അനുകൂല സമയം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ആയില്യം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കംമ്പ്യൂട്ടർ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കർമ്മപുഷ്ടിക്ക് തടസം നേരിടും. കൂട്ടുബിസിനസ് നടത്തുന്നവർ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. ദൂരയാത്രകൾ ആവശ്യമായി വരും. ബുദ്ധിസാമർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. പൂർവിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
അത്തം: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. മംഗളകർമ്മങ്ങൾ നടക്കും, തൊഴിൽ മുഖേന ആദായം വർദ്ധിക്കും. സഹോദരസ്ഥാനീയരിൽ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. ഗൃഹകാര്യങ്ങളിൽ അലസത അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് തടസം നേരിടും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ചിത്തിര: ഭാഗ്യപുഷ്ടി അനുഭവപ്പെടും. വിദ്യാർത്ഥികൾ കൂടുതൽ സമയം പഠനത്തിന് ചെലവഴിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. പിതൃഗുണം ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. കണ്ടകശനി കാലമായതിനാൽ തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. മുൻകോപം നിയന്ത്രിക്കുക. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സങ്കീർണ്ണമായ പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. ശനിയാഴ്ച ദിവസം ഉത്തമം.
വിശാഖം: ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. മാനസിക ഉൻമേഷത്തിനായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റിലും ഇന്റവ്യൂവിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വയ്ക്കാൻ സാധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ അനുകൂല സമയം. വ്യാഴാഴ്ച ദിവസം അനുകൂലം.
അനിഴം: ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കലാകാരന്മാർക്ക് ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആഘോഷവേളകളിൽ പങ്കെടുക്കും. സഹപ്രവർത്തകരുടെ അലസതാമനോഭാവം മുഖേന ജോലിഭാരം വർദ്ധിക്കും. ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത കാണുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.
കേട്ട: കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. നൂതന ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടിവരും. വ്യാഴാഴ്ച ദിവസം അനുകൂലം .
മൂലം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. കർമ്മ സംബന്ധമായി ധാരാളം യാത്രകൾ ആവശ്യമായി വരും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. താത്ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാൻ സാദ്ധ്യത. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രാടം: സന്താനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തി ക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മുൻകോപം നിയന്ത്രിക്കുക. ക്ഷേത്ര ദർശനം മുഖേന മനസിന് സമാധാനം ലഭിക്കും. മാതൃസ്വത്ത് അനുഭവയോഗത്തിൽ വന്നു ചേരും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. സംസാരം പരുക്കമാകാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. നിലവിലുള്ള ജോലി നഷ്ടമാകുന്ന സാഹചര്യം സംജാതമാകും.
അവിട്ടം: സന്താനങ്ങൾക്ക് തൊഴിൽലബ്ധി ഉണ്ടാകാനിടയുണ്ട്. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറി കിട്ടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. എല്ലാകാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചതയം: ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷത്തിന് സാദ്ധ്യത. പുണ്യക്ഷേത്ര ദർശനം ഉണ്ടാകും. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കുക. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം .
പൂരുരുട്ടാതി: വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം വർദ്ധിപ്പിക്കും. ഭാവികാര്യങ്ങളെക്കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ധനപരമായി ചെലവുകൾ വർദ്ധിക്കും. ചൊവ്വാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. പിതാവിൽ നിന്നോ പിതൃസ്ഥാനീയരിൽ നിന്നോ സഹായ സഹകരണങ്ങൾ ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
രേവതി: സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ചൊവ്വാഴ്ച ദിവസം അനുകൂലം.