afganistan

കാബൂൾ: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന താലിബാൻ ഭീകരരെ ചെറുക്കാൻ സ്ത്രീകൾ രംഗത്ത്. ഏറക്കുറെ താലിബാൻ പിടിച്ചടക്കിയ ഘോർ പ്രവിശ്യയിലെ സ്ത്രീകളാണ് ആയുധമെടുക്കുന്നത്. അത്യന്താധുനിക യന്ത്രതോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി സ്ത്രീകൾ താലിബാനെതിരെ പോരാടാൻ തയ്യാറായി നിൽക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാൽ ഫേസ്ബുക്ക് ഫാക്ട് ചെക് ടീമിന്റെ പരിശോധനയിൽ വാർത്തിയിൽ നൽകിയിരിക്കുന്ന ഈ ചിത്രം അഫ്ഗാനിലേതല്ലെന്നും, പാലസ്തീനിൽ നിന്നുള്ളതാണെന്നും കണ്ടെത്തി. വർഷങ്ങൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിലുള്ളതാണ് ഈ രംഗം.

താലിബാൻ ഭരണകാലത്ത് തങ്ങൾ അനുഭവിക്കേണ്ടി വന്ന ഇരുണ്ട കാലഘട്ടം ഇനിയുണ്ടാവാതിരിക്കാനാണ് സ്ത്രീകൾ
അഫ്ഗാനിൽ പ്രതിഷേധിക്കാൻ തയ്യാറാവുന്നത്. മുൻപ് താലിബാൻ അധികാരത്തിൽ എത്തിയപ്പോൾ സ്ത്രീകൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനുപോലും അനുവാദമുണ്ടായിരുന്നില്ല. താലിബാൻ നിയമങ്ങൾ ലംഘിച്ചാൽ അവയവങ്ങൾ മുറിച്ചുമാറ്റുന്നതുൾപ്പടെ കടുത്ത ശിക്ഷകൾക്ക് വിധേയമാക്കുമായിരുന്നു.

ഈ വാർത്തയുടെ ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കാം : FACT CHECK: താലിബാനിനെതിരെ പോരാടുന്ന അഫ്ഗാന്‍ സ്ത്രീ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പാലസ്തീനിലെതാണ്…