മോസ്‌കോ: കിഴക്കൻ റഷ്യയിൽ 22 യാത്രക്കാരും ആറ് ജീവനക്കാരുമായി പോകുകയായിരുന്ന യാത്രാ വിമാനം കാണാതായി. യാത്രക്കാരിൽ ഒന്ന് ചെറിയ കുട്ടിയാണെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എഎൻ-26 മോഡൽ ഇരട്ട എഞ്ചിൻ വിമാനമാണ് കാണാതായതായി സ്ഥിരീകരിച്ചിരിക്കുന്നത്. എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിന് ബന്ധം നഷ്‌ടമായി. ലാന്റിംഗിന് ശ്രമിക്കുമ്പോഴാണ് ബന്ധം നഷ്‌ടമായത്. കിഴക്കൻ റഷ്യയിലെ കംചത്‌ക ഉപദ്വീപിലാണ് സംഭവം. റഷ്യൻ സമയം ഉച്ചയോടെയാണ് വിമാനം കാണാതായത്.
ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്നുവീണ് 52 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപാണ് മറ്റൊരു വിമാനാപകടത്തിന്റെ വാർത്തയും പുറത്തുവരുന്നത്.