question

1. ഇന്നത്തെ അയോദ്ധ്യ ഗുപ്‌തഭരണകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?

2. ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

3. 1890 ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര്?

4. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

5. എത്രാമത്തെ ഭേദഗതിയിലൂടെയാണ് 'സോഷ്യലിസം" എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്?

6. നാഗാർജ്ജുന സാഗർ പദ്ധതി ഏത് നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?

7. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു ഇങ്ങനെ പറഞ്ഞതാര്?

8. 1896ൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്?

9. ഡൽഹി - അമൃത്സർ ദേശീയ പാത് അറിയപ്പെടുന്നത്?

10. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങളുണ്ട്?

11. സുപ്രീംകോടതിയുടെ ഒരു വിധി പുനഃപരിശോധിക്കുവാനുള്ള അധികാരം ആർക്കാണുള്ളത്?

12. 1921ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്നസ്ഥലമേത്?

13. ഒന്നാംപഞ്ചവത്സരപദ്ധതിയിൽ ഇന്ത്യ മുൻഗണനനൽകിയത് ഏതിനായിരുന്നു?

14. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം?

15. പ്രതിഫലം നൽകാതെ നിർബന്ധമായി ജോലിചെയ്യിക്കുന്ന സംവിധാനം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു, അതിന്റെ പേരെന്ത്?

16. ബുദ്ധൻ ചിരിക്കുന്നു ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

17. ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശി രാജാവ് വീരമൃത്യുവരുച്ചതെന്ന്?

18. 1857ലെ വിപ്ലവത്തിൽ ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്?

19. ബ്രിട്ടീഷുകാരുടെ നികുതിനയത്തിനെതിരായിചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗം ഏത്?

20. ഇന്നലെവരെ ഇന്ത്യയുടെ കുറ്രങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെതന്നെയാണ് പഴി പറയേണ്ടത്. ഇത് ആരുടെ വാക്കുകൾ?

21. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം?

22. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്ക്കർത്താവ്?

23. പറങ്കിപ്പടയാളി എന്ന കൃതിയുടെ കർത്താവ്?

24. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

25. താജ്മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം?

26. ഇന്ത്യയിലെ ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

27. സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച ശുഭയാത്ര 2015 പദ്ധതിയുടെ ഗു‌ഡ്വിൽ അംബാസിഡർ?

28. NOTA (നിഷേധ വോട്ട്) നടപ്പിലാക്കിയ ആദ്യ രാജ്യം?

29. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുവേണ്ടി സംസ്ഥാന സാമുഹികക്ഷേമവകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി?

30. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കായി ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി?

31. ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

32. ചൊവ്വാ ദൗത്യത്തിൽ പ്രഥമ ശ്രമം വിജയിക്കുന്ന ആദ്യ രാജ്യം?

33. രാജീവ് ഗാന്ധി താപനിലയം സ്ഥിതിചെയ്യുന്നതെവിടെ?

34. പതിനെട്ട് വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സനൽകാനുള്ള കേരള സർക്കാർ പദ്ധതി?

35. ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം?

36. ഇന്ത്യയിലെ ആദ്യത്തെ വൈ - ഫൈ നഗരസഭ?

37. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

38. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?

39. സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ആര്?

40. ആരുടെ നാമധേയം നിലനിറുത്താനാണ് കുത്തബ്മീനാർ നിർമ്മിക്കപ്പെട്ടത്?

41. ലോട്ടസ് മഹൽ എന്ന ശില്പസൗധനം എവിടെയാണ്?

42. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത് ആര്?

43. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

44. സമുദ്രനിരപ്പിൽ നിന്ന്ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകം?

45. യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം?

46. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക്?

47. സാരേ ജഹാം സേ അച്ഛാ എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ?

48. ഇന്ത്യയിലാദ്യമായി സിമന്റ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് എവിടെ?

49. തവിട്ടുകൽക്കരി എന്നറിയപ്പെടുന്ന ധാതുവിഭവം?

50. മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത?

ഉത്തരങ്ങൾ

(1) സാകേതം

(2) കോൺവാലീസ്

(3) കാദംബിനി ഗാംഗുലി

(4) ഡോ. രാജേന്ദ്രപ്രസാദ്

(5) 42-ാം ഭേദഗതി

(6) കൃഷ്ണ

(7)അശ്ഫാക്ക് ഉല്ലാഖാൻ

(8) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ

(9) എൻ.എച്ച് 1

(10) 2

(11) സുപ്രീംകോടതി

(12) ഒറ്റപ്പാലം

(13) കൃഷി

(14) മുംബയ്

(15) വിഷ്ടി

(16 ) ഇന്ത്യയുടെ അണുസ്ഫോടനം

(17) 1805 നവംബർ 30

(18) കൺവർസിംഗ്

(19) കോൾ

(20) ബി.ആർ. അംബേദ്ക്കർ

(21) തിക്കോടിയൻ

(22) ബ്രഹ്മാനന്ദ ശിവയോഗി

(23) സർദാർ കെ.എം. പണിക്കർ

(24) മുഹമ്മദ് ഹബീബുള്ള

(25) സൾഫർ ഡയോക്സൈഡ്

(26) വളങ്ങൾ

(27) മോഹൻലാൽ

(28) ഫ്രാൻസ്

(29) നിർഭയ

(30) ജൻധൻ യോജന

(31)മെക്സിക്കോ

(32) ഇന്ത്യ

(33) കായംകുളം

(34) ആരോഗ്യകിരണം

(35) റുബെല്ല

(36) മലപ്പുറം

(37) തമിഴ്നാട്

(38) പി.സി. മഹലനോബിസ്

(39) ബാബർ

(40) കുത്ബുദ്ദീൻ ഭക്തിയാർ കാക്കി

(41) ഹംപി

(42) റിച്ചാർഡ് വെല്ലസ്ളി

(43) മാഹി

(44) പൂക്കോട് തടാകം

(45) കുരുമുളക്

(46) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ

(47) ഉറുദു

(48) ചെന്നൈ

(49) ലിഗ്നൈറ്റ്

(50) അരുണാആസിഫ് അലി