prithviraj

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിനുള്ള അനുമതി നൽകിയിട്ടില്ല. ഇപ്പോഴിതാ സിനിമ തൊഴിലാളികൾ മുഴുപട്ടിണിയിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ.

കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കാത്ത സാഹചര്യത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മറ്റൊരു സംസ്ഥാനത്തുവച്ച് ചിത്രീകരിക്കാൻ പോകുകയാണെന്നും, ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ കുറച്ചുപേർക്കെങ്കിലും വരുമാനം ലഭിക്കുമെന്നും, നൂറ് പേരെവച്ചെങ്കിൽ ഷൂട്ടിംഗ് നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തിൽ നിന്ന് പുറത്തേക്ക്..

കേരളത്തിൽ സിനിമ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട്

പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നു...

ഇന്ന് രാവിലെ #തീർപ്പ് സിനിമയുടെ

ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്....

95 ശതമാനം ഇൻഡോർ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് -മോഹൻലാൽ കൂട്ട്കെട്ടിൽ ആരംഭിക്കുന്നത്..

കേരളത്തിലെ സിനിമ തൊഴിലാളികൾ മുഴുപട്ടിണിലാണ്.. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും..

മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാദ്ധ്യത കുറയുകയാണ്..

സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പ്പെട്ടെന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു...

സിനിമ തൊഴിലാളികൾ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്