malik

ഫഹദ് ഫാസിൽ ചിത്രം 'മാലികിന്റെ' ട്രെയിലർ പുറത്തിറങ്ങി.മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമ്മിക്കുന്നത്.

സിനിമയിൽ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഇരുപത് വയസുമുതൽ അമ്പത് വയസുവരെയുള്ള സുലൈമാന്റെ ജീവിതത്തെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്.

ഫഹദിനെക്കൂടാതെ നിമിഷ സജയൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, മാമുക്കോയ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ ഈ മാസം 15ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. കഴിഞ്ഞ വർഷം പുറത്തിറങ്ങേണ്ട സിനിമ കൊവിഡ് കാരണമാണ് നീണ്ടുപോയത്.