santhosh-pandit

ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരുപാട് താരങ്ങൾ ഉണ്ട്. അവരിൽ എടുത്തുപറയേണ്ട ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. ഭക്ഷ്യ ധാന്യ കിറ്റുകളും, പഠന ഉപകരണങ്ങളുമൊക്കെ അദ്ദേഹം നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകാറുണ്ട്.

എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞ വാക്ക് പാലിക്കുന്നയാള് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കുട്ടിക്ക് പഠിക്കാൻ മൊബൈൽ ഫോൺ തന്ന് സഹായിക്കണമെന്ന് പറഞ്ഞയാൾക്ക് കൊടുത്ത വാക്കാണ് അദ്ദേഹം പാലിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് പാപ്പനംകോട് കോർപറേഷൻ കൗൺസിലറാണ് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നന്ദി സന്തോഷ് പണ്ഡിറ്റ്

കുറച്ചു ദിവസങ്ങൾക്കു മുമ്പ്

പാപ്പനംകോട് വാർഡിലെ കുറച്ചു കുടുംബങ്ങൾക്ക് സഹായവുമായി (തയ്യൽ മെഷീൻ, പഠന ഉപകരണ വസ്തുക്കൾ, ഭക്ഷ്യധാന്യ കിറ്റുകൾ) എന്നിവ നിർദ്ധനരായ കുറച്ചു കുടുംബങ്ങൾക്കും നൽകുന്നതിനായി സന്തോഷ് പണ്ഡിറ്റ് ഇവിടെ വന്നു. അങ്ങനെ കുറേ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ, അതുപോലെ പഠന ഉപകരണങ്ങൾ എന്നിവ വാർഡിലെ കുറിച്ച് കുട്ടികൾക്ക് നൽകി കൊണ്ടിരുന്ന അവസരത്തിൽ അവിടെ വന്ന് ഒരു ചേട്ടൻ അദ്ദേഹത്തോട് പറഞ്ഞു എന്റെ മകന് പഠിക്കാൻ ഒരു മൊബൈൽ തന്ന് സഹായിക്കണം എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞു രണ്ടുദിവസത്തിനുള്ളിൽ ഞാൻ തിരികെ മൊബൈലുമായി വരാം എന്ന്.പക്ഷേ തിരികെ വരുമെന്നും മൊബൈൽ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ഒരുപാട് കാര്യവുമായി പോകുമ്പോൾ മറക്കും എന്ന് വിചാരിച്ചു.പക്ഷേ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി മൊബൈലുമായി തിരികെ വന്ന് എന്നെ വിളിക്കുകയുണ്ടായി എപ്പോൾ മൊബൈൽ കൊടുക്കാം എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം ഇന്ന് തന്നെ വന്നു മൊബൈൽ ആ മോന്റെ കയ്യിൽ ഏൽപ്പിച്ചു കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.

NB:ആ കുടുംബത്തിന് അനുവാദത്തോടുകൂടി തന്നെയാണ് ഈ വീഡിയോയും ഫോട്ടോയും പോസ്റ്റ് ചെയ്യുന്നത്.

വാർഡിൽ ഇതുവരെ 5 മൊബൈലുകൾ നിർധനരായ പഠിക്കുന്ന കുട്ടികൾക്ക് കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനായി സഹായിച്ച റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ,പ്രിയ സുഹൃത്തുക്കൾ എന്നിവർക്ക് നന്ദി 1f64fഇനി നിങ്ങളുടെ ഒക്കെ സഹായങ്ങൾ നമ്മുടെ കുരുന്നുകൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.