england

യൂറോ കപ്പ് രണ്ടാം സെമിയിൽ ഇംഗ്ളണ്ട് ഡെന്മാർക്കിനെ നേരിടുന്നു

ഇന്ന് രാത്രി 12.30 മുതൽ സോണി ടെൻ ചാനൽ ഗ്രൂപ്പിൽ ലൈവ്

ലണ്ടൻ : ചരിത്രത്തിലാദ്യമായി യൂറോ കപ്പിൽമുത്തമി‌ടാൻ ഇംഗ്ളണ്ടിന് കഴിയുമോ?. അതോ 29 കൊല്ലത്തിന് ശേഷം ഡെന്മാർക്കുകാർ വൻകരയുടെ ഫുട്ബാൾ ചാമ്പ്യന്മാരാകുമോ?. ഇന്ന് യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇംഗ്ളണ്ടും ഡെന്മാർക്കും ഏറ്റുമുട്ടുമ്പോൾ ഉയരുന്ന ചോദ്യമിതാണ്.

1992ലെ യൂറോകപ്പിലെ ചാമ്പ്യന്മാരാണ് ഡെന്മാർക്ക്. അതിന് ശേഷം ആദ്യമായാണ് അവർ സെമിഫൈനലിൽ കടക്കുന്നത്. 1996ൽ സെമിയിലെത്തിയതാണ് ഇംഗ്ളണ്ടിന്റെ ഏറ്റവും വലിയ നേട്ടം. അതിന് ശേഷം അവരും ആദ്യമായാണ് അവസാന നാലിൽ ഇ‌ടം പിടിക്കുന്നത്.

ഇതുവരെ വളരെ മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ളണ്ടിന് ഇക്കുറി കിരീടം നേടാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് റൗണ്ടിൽ ചെക്കിനെയും ക്രൊയേഷ്യയെയും തോൽപ്പിച്ചു. ഫിൻലാൻഡിനോട് ഗോൾരഹിത സമനില വഴങ്ങി.

പ്രീ ക്വാർട്ടറിലായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.സാക്ഷാൽ ജർമ്മനിയെ കീടക്കിയത് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക്.

സെമിയിൽ ഉക്രൈന്റെ വെല്ലുവിളി മറികടന്നത് എതിരില്ലാത്ത നാലുഗോളുകൾക്കും.