maruti

ന്യൂഡൽഹി: ഇന്ത്യയിലെ മറ്റേതൊരു വാഹനത്തേക്കാളും വില്പനയിൽ മുൻപന്തിയിൽ നിൽക്കുന്നത് മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഈ സമയത്ത് മാരുതി വാഹനങ്ങൾ നൽകുന്ന മികച്ച മൈലേജ് തന്നെയാണ് പ്രധാന കാരണം.

ഈയടുത്ത് മാരുതി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം മാത്രം വിറ്റഴിച്ചത് 1,65,576 മാരുതി വാഹനങ്ങളാണ്. കഴിഞ്ഞ വർഷം ഇതേ സമയം 50,000ത്തോളം വാഹനങ്ങൾ മാത്രമാണ് മാരുതി വിറ്റത്.

ആൾട്ടോ പോലുള്ള 26,000 ഹാച്ച്ബാക്ക് വാഹനങ്ങളും പ്രീമിയം വാഹനമായ സിയാസിന്റെ 1166 യൂണിറ്റുകളും കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചതായി കണക്കുകൾ കാണിക്കുന്നു.

എന്നാൽ മാരുതി വാഹനങ്ങൾ വില്പനയുടെ കാര്യത്തിൽ മികച്ച മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത് യൂട്ടിലിറ്റി വാഹനങ്ങളുടെ സെഗമെന്റിലാണ്. ജിപ്സി, എർട്ടിഗ, ബ്രെസ്സ മുതലായ വാഹനങ്ങൾ ഉൾപ്പെട്ട എസ് യു വി സെഗ്മെന്റിൽ 35,917 വാഹനങ്ങളുടെ വില്പനയാണ് നടന്നത്. ഒരു വർഷത്തിനുള്ളിൽ ഏകദേശം 269.7 ശതമാനം വളർച്ചയാണ് ഈയൊരു വിഭാഗത്തിൽ മാത്രം മാരുതിക്ക് ഉണ്ടായിട്ടുള്ളത്.