vidya-balan

മുംബയ്: ഇന്ത്യൻ സിനിമയ്ക്ക് വിദ്യാബാലൻ നൽകിയ സംഭാവനകൾക്കുളള അംഗീകാരമായി ജമ്മുകാശ്‌മീരിലെ ഗുൽമാർഗിലെ ഫയറിംഗ് റേഞ്ചിന് 'വിദ്യാബാലൻ ഫയറിംഗ് റേഞ്ച്' എന്ന് പേരിട്ട് ഇന്ത്യൻ സൈന്യം. ഈ വർഷം ആദ്യം ഇന്ത്യൻ സൈന്യം സംഘടിപ്പിച്ച ഗുൽമാർഗ് ശീതകാല ആഘോഷത്തിൽ വിദ്യാബാലനും ഭർത്താവും നിർമ്മാതാവുമായ സിദ്ധാർത്ഥ് റോയിയും പങ്കെടുത്തിരുന്നു.

അടുത്തിടെ ആമസോൺ പ്രൈം വീഡിയോസിന്റെ ഷെർണി എന്ന ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറായി വിദ്യ അഭിനയിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു.