jeep

ജീപ്പിന്റെ പുതിയ എസ്.യു.വി യായ മെറിഡിയൻ അടുത്ത വർഷം പകുതിയോട് കൂടി വിപണിയിലെത്തും. വിദേശരാജ്യങ്ങളിൽ കമാൻഡർ എന്ന പേരിൽ അറിയപ്പെടുന്ന വാഹനം ഇന്ത്യയിൽ മെറിഡിയൻ എന്ന പേരിലാണ് അവതരിപ്പിക്കുക. മൂന്ന് നിര സീറ്റുകളുമായിട്ടാണ് വാഹനം എത്തുന്നത്. അതേസമയം ജീപ്പ് കോംപസിന്റെ ബോഡി പാനലുകളാകും മെറിഡിയനിലും ഉൾപ്പെടുത്തുക. ശീതീകരിച്ച സീറ്റ്, സൺറൂഫ്, വലിപ്പമേറിയ ടച്ച് സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്‌കരിച്ച 'കോംപസി'ലെ സൗകര്യങ്ങളെല്ലാം മെറിഡിയനിലുമുണ്ടാകും. ഫോക്‌സ്‌വാഗന്റെ 'ടിഗ്വാൻ ഓൾസ്‌പേസ് ', സ്‌കോഡ 'കൊഡിയാക് ' തുടങ്ങിയവയാവും എതിരാളികൾ.