അടിമുടി കറുപ്പിൽ കുളിച്ച് ആൽട്രോസ് ഡാർക്ക് എഡിഷൻ എത്തുന്നു. അൽട്രോസിന്റെ റെഗുലർ മോഡലിലേതിന് സമാനമായ ഡിസൈനിലാണ് ഈ മോഡലും ഒരുങ്ങിയിട്ടുള്ളത്. ഗ്ലോസി ബ്ലാക്ക് നിറവും ഡാർക്ക് എഡിഷൻ ബാഡ്ജിംഗുമാണ് ഹൈലൈറ്റ്.
ബ്ലാക്ക് നിറത്തിന് പ്രാധാന്യം നൽകിയുള്ള ഡ്യുവൽ ടോൺ അലോയി വീൽ, ബ്ലാക്ക് സ്കിഡ് പ്ലേറ്റ്, ബ്ലാക്ക് ഫിനീഷിംഗിലുള്ള റിയർവ്യൂ മിറർ എന്നിവയാണ് എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്നത്. ഗ്രേ നിറത്തിലാണ് റെഗുലർ മോഡലിൽ അകത്തളം അലങ്കരിച്ചിട്ടുള്ളത്, എന്നാൽ ഡാർക്ക് മോഡിൽ അതും ബ്ലാക്കാണ്. റെഗുലർ മോഡലിനെക്കാൾ 30,000 രൂപ വരെ അധിക വിലയും ഡാർക്ക് എഡിഷന് പ്രതീക്ഷിക്കാം.