tata

ഈ വർഷം മൂന്നാം തവണയും പാസഞ്ചർ കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. വാഹന നിർമാണ സാമഗ്രികളുടെ വില വർദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങളുടെ വിലയും കൂട്ടിയത്. ജനുവരിയിൽ 26000 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. മെയ് മാസത്തിലായിരുന്നു രണ്ടാമത്തെ വർദ്ധനവ്. 1.8 ശതമാനമാണ് വർദ്ധിപ്പിച്ചത്. ടാറ്റയ്‌ക്ക് പുറമേ മാരുതിയും ജൂലൈ ഒന്ന് മുതൽ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിച്ചിരുന്നു. ഹോണ്ട ഓഗസ്റ്റ് ഒന്ന് മുതൽ വില വർദ്ധിപ്പിക്കാനൊരുങ്ങുന്നതായും വാർത്തകൾ പുറത്തു വരുന്നുണ്ട്.