തിരുവനന്തപുരം : കടലും കടന്ന് മലയാള സിനിമയുടെ മഹത്തായ സൗന്ദര്യം മറുനാടുകളിൽ എത്തിച്ച വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ എൺപതാം ജന്മദിനത്തിൽ എസ് പി സി തിരുവനന്തപുരം സിറ്റി ടീം അദ്ദേഹത്തെ ആദരിച്ചു. ഹരിത ഭൂമിയുടെ ഭാഗമായി രണ്ടുവർഷം മുമ്പ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വീട്ടുവളപ്പിൽ നട്ട മാവിൻ തൈയെ ആദരിച്ച് ആയിരുന്നു ചടങ്ങുകൾ തുടങ്ങിയത് .
തുടർന്ന് ജന്മദിന കേക്ക് മുറിക്കുകയും പൊന്നാട അണിയിക്കുകയും പെയിന്റിംഗ് സമ്മാനിക്കുകയും ചെയ്തു.
ഭക്ഷ്യമന്ത്രി അഡ്വ ജി ആർ അനിൽ, ചലച്ചിത്രതാരം ഇന്ദ്രൻസ്, പട്ടേൽ അംബേദ്കർ മെമ്മോറിയൽ സ്‌കൂളിലെ കേഡറ്റുകൾ, സി പി ഒ, എ സി പി ഒ മാർ എന്നിവർ എസ് പി സി യുടെ ക്ഷണമനുസരിച്ച് അടൂരിനെ ആദരിക്കുവാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.