vvv

മോസ്‌കോ: 28 യാത്രക്കാരുമായി പോകുകയായിരുന്ന റഷ്യൻ വിമാനം കിഴക്കൻ റഷ്യക്കടുത്ത്തകർന്ന് വീണു.അപകടത്തിൽ എല്ലാവരും മരിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഒരുകുട്ടിയുൾപ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് അപകടത്തിൽ മരണമടഞ്ഞത്.ഇന്നലെ പ്രാദേശിക സമയം ഉച്ചയോടെയാണ് സംഭവം നടന്നത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവലോവ്സ്‌ക - കാംചാറ്റ്സ്‌കിയിൽ നിന്ന് പലാനയിലേക്ക് പോകും വഴിയാണ് അന്റൊനോവ് എഎൻ 26 എന്ന ഇരട്ട എൻജിൻ വിമാനമാണ് തകർന്നുവീണത്.പലാന മേയർ ഒൽഗ മോഖിറെവയും മരിച്ചവരിൽ ഉൾപ്പെടുന്നു. ലാന്റിംഗിന് തൊട്ടുമുൻപ് ഇറങ്ങാൻ അനുമതി തേടി കൺട്രോൾ റൂമിൽ വിളിച്ചിരുന്നെങ്കിലുംപിന്നീട് വിമാനവുമായുള്ള ആശയ വിനിമയം നഷ്ടമായിരുന്നുവെന്ന് റഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. വിമാനം കടലിലോ , കൽക്കരി ഖനിയിലോ പതിച്ചു കാണാമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ രാജ്യത്തിന്റെ കിഴക്കേ അറ്റത്ത്ക നിന്ന് കണ്ടെത്തുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

2019ൽ സുഖോയ് സൂപ്പർ ജെറ്റ് വിമാനം തകർന്ന് 41 പേർ മരിച്ച ശേഷമുണ്ടാകുന്ന റഷ്യയിലെ ഏറ്റവും വലിയ വിമാന ദുരന്തമാണ് ഇന്നലെ സംഭവിച്ചത്.